Map Graph

ലഗൂണ ബീച്ച്

ലഗൂണ ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ തെക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽത്തീര റിസോർട്ട് നഗരമാണ്. വർഷം മുഴുവനുമുള്ള സൌമ്യമായ കാലാവസ്ഥ, മനോഹരമായ അഴിമുഖങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, കലാഹൃദയമുള്ള സമൂഹം എന്നിവയുടെ പേരിൽ ഈ തീരദേശ നഗരം അറിയപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 22,723 ആയിരുന്നു. ചരിത്രപരമായി പാലിയോ ഇന്ത്യൻസ്, തോങ്ക്വ ജനങ്ങൾ എന്നിവരുടേയും പിന്നീട് മെക്സിക്കോയുടെ ഭരണത്തിലുമായിരന്ന ഈ പ്രദേശം, മെക്സിക്കോ-അമേരിക്കൻ യുദ്ധത്തിനു ശേഷം അമേരിക്കയുടെ നിയന്ത്രണത്തിലായിത്തീർന്നു.

Read article
പ്രമാണം:Laguna_Beach_photo_montage.jpgപ്രമാണം:Seal_of_Laguna_Beach,_California.pngപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_Laguna_Beach_Highlighted_0639178.svg